Surprise Me!

നെഹ്റയുടെ വിരമിക്കല്‍; ധോണിക്ക് ട്രോള്‍ | Oneindia Malayalam

2017-11-03 491 Dailymotion

Social Media Trolls Dhoni Over Nehra Farewell <br /> <br /> <br />കഴിഞ്ഞ ദിവസമാണ് ആശിഷ് നെഹ്റ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചത്. ന്യൂസിലന്‍ഡിനെതിരായ ട്വന്‍റി 20 മത്സരത്തിലെ ആദ്യ മത്സരമായിരുന്നു നെഹ്റയുടെ വിടവാങ്ങല്‍ മത്സരം. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ എക്കാലവും ഓര്‍മ്മിക്കുന്ന വിടവാങ്ങലായിരുന്നു നെഹ്റക്ക് ലഭിച്ചത്. അതിന് മുന്‍കൈ എടുത്തതാകട്ടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും. പക്ഷേ വി വി എസ് ലക്ഷ്മൺ, വീരേന്ദർ സേവാഗ്, സഹീർ ഖാൻ.. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യയുടെ ഇതിഹാസ താരങ്ങളായിരുന്നു ഇവരൊക്കെ. എന്നിട്ടോ, സ്വന്തം ഇഷ്ടത്തിനൊത്ത് ഒരു വിടവാങ്ങൽ മത്സരം പോലും ഇവർക്ക് കിട്ടിയില്ല. ആരാരുമറിയാതെ റിട്ടയർമെന്‍റ് അനൗൺസ് ചെയ്യേണ്ടി വന്നു. മൂന്ന് പേരും വിരമിക്കുമ്പോൾ ക്യാപ്റ്റൻ എം എസ് ധോണിയായിരുന്നു. എന്നാൽ നെഹ്റയുടെ ക്യാപ്റ്റൻ വിരാട് കോലിയാണ്. അത് തന്നെയാണ് അതിലെ വ്യത്യാസം. വെറുതെയാണോ നെഹ്റ വിരമിക്കുമ്പോൾ സോഷ്യൽ മീഡിയ എം എസ് ധോണിയെ ട്രോൾ ചെയ്യുന്നത്

Buy Now on CodeCanyon